Gmail പ്രോഗ്രാം നയങ്ങൾ

Gmail ഉപയോഗിക്കുന്ന എല്ലാവർക്കും സന്തോഷകരമായൊരു അനുഭവം സൃഷ്ടിക്കുന്നതിൽ Gmail പ്രോഗ്രാം നയങ്ങൾ പ്രധാനപ്പെട്ടൊരു പങ്ക് നിർവഹിക്കുന്നുണ്ട്. ഈ നയങ്ങളിൽ മാറ്റം വരാമെന്നതിനാൽ സമയാസമയങ്ങളിൽ പരിശോധിക്കുന്നകാര്യം ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്ക് Google-ന്റെ സേവനനിബന്ധനകളും പരിശോധിക്കുക.

സ്പാം മെയിലും ബൾക്ക് മെയിലും

സ്പാം മെയിലോ അഭ്യർത്ഥിക്കാത്ത വാണിജ്യപരമായ മെയിലോ വിതരണം ചെയ്യുന്നതിന് Gmail ഉപയോഗിക്കരുത്.

CAN-SPAM ചട്ടമോ സ്പാം വിരുദ്ധ നിയമങ്ങളോ ലംഘിച്ചുകൊണ്ട് ഇമെയിൽ അയയ്ക്കുന്നതിനോ തുറന്ന, മൂന്നാം കക്ഷി സെർവറുകളിലൂടെ അനധികൃതമായ ഇമെയിൽ അയയ്ക്കുന്നതിനോ ഏതെങ്കിലും വ്യക്തികളുടെ ഇമെയിൽ വിലാസങ്ങൾ അവരുടെ സമ്മതമില്ലാതെ വിതരണം ചെയ്യുന്നതിനോ Gmail ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് അനുവാദമില്ല.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ രീതിയിൽ, ഇമെയിൽ അയയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഫിൽട്ടർ ചെയ്യുന്നതിനോ Gmail ഇന്റർഫേസ് സ്വപ്രേരിതമാക്കാൻ നിങ്ങൾക്ക് അനുവാദമില്ല.

“അഭ്യർത്ഥിക്കാത്ത” മെയിലിന്റെയോ “അനാവശ്യ” മെയിലിന്റെയോ നിങ്ങളുടെ നിർവചനവും അത്തരം ഇമെയിലുകളെ കുറിച്ചുള്ള സ്വീകർത്താക്കളുടെ വീക്ഷണവും തമ്മിൽ വ്യത്യാസമുണ്ടായേക്കാമെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളിൽ നിന്ന് ഇമെയിലുകൾ സ്വീകരിക്കുന്നതിന് സ്വീകർത്താക്കൾ പണ്ട് സമ്മതിച്ചിട്ടുണ്ടെങ്കിൽ തന്നെയും, ഒരുപാട് സ്വീകർത്താക്കൾക്ക് ഇമെയിൽ അയയ്ക്കുന്ന സമയത്ത് വിവേചനബുദ്ധി കാണിക്കുക. സ്പാമെന്ന് Gmail ഉപയോക്താക്കൾ ഇമെയിലുകളെ അടയാളപ്പെടുത്തുമ്പോൾ, നിങ്ങൾ അയയ്ക്കുന്ന ഭാവി സന്ദേശങ്ങളെ സ്പാമെന്ന് ഞങ്ങളുടെ ദുരുപയോഗ വിരുദ്ധ സംവിധാനങ്ങൾ വിഭാഗീകരിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു.

ഒന്നിലധികം Gmail അക്കൗണ്ടുകൾ സൃഷ്ടിക്കലും ഉപയോഗിക്കലും

Google നയങ്ങളെ ദുരുപയോഗിക്കാനോ Gmail അക്കൗണ്ട് പരിമിതികളെ മറികടക്കാനോ ഫിൽട്ടറുകളെ സൂത്രത്തിൽ ഒഴിവാക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ മറ്റുതരത്തിൽ അട്ടിമറിക്കുന്നതിനോ ഒന്നിലധികം അക്കൗണ്ടുകൾ സൃഷ്ടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. (ഉദാഹരണത്തിന്, നിങ്ങളെ മറ്റൊരു ഉപയോക്താവ് ബ്ലോക്കുചെയ്തിട്ടുണ്ടെങ്കിലോ ദുരുപയോഗം കാരണം നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിലോ, സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് ഒരു ബദൽ അക്കൗണ്ട് സൃഷ്ടിക്കരുത്.)

സ്വപ്രേരിത മാർഗ്ഗങ്ങളിലൂടെ Gmail അക്കൗണ്ടുകൾ സൃഷ്ടിക്കാനോ മറ്റുള്ളവരിൽ നിന്ന് Gmail അക്കൗണ്ടുകൾ വാങ്ങാനോ മറ്റുള്ളവർക്ക് വിൽക്കാനോ വ്യാപാരം നടത്താനോ പുനർവിൽപ്പന നടത്താനോ നിങ്ങൾക്ക് അനുവാദമില്ല.

മാൽവേർ

വൈറസുകൾ, മാൽവേർ, വേമുകൾ, ന്യൂനതകൾ, ട്രോജൻ ഹോഴ്‌സുകൾ, കേടായ ഫയലുകൾ അല്ലെങ്കിൽ മറ്റെതെങ്കിലും നാശകരമായതോ വഞ്ചനാപരമായതോ ആയ ഇനങ്ങൾ വിതരണം ചെയ്യുന്നതിന് Gmail ഉപയോഗിക്കരുത്. മാത്രമല്ല, Google-നോ മറ്റുള്ളവർക്കോ സ്വന്തമായ നെറ്റ്‌വർക്കുകൾ, സെർവറുകൾ അല്ലെങ്കിൽ മറ്റ് ഇൻഫ്രാസ്‌ട്രക്‌ചർ എന്നിവയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ ഉള്ളടക്കം വിതരണം ചെയ്യരുത്.

തട്ടിപ്പും ഫിഷിംഗും മറ്റ് വഞ്ചിക്കുന്ന രീതികളും

മറ്റൊരു ഉപയോക്താവിന്റെ Gmail അക്കൗണ്ട്, അയാളുടെ അനുമതിയില്ലാതെ, നിങ്ങൾ ആക്സസ്സ് ചെയ്യാൻ പാടുള്ളതല്ല. വ്യാജമായി പലതും ധരിപ്പിച്ചുകൊണ്ട്, മറ്റ് ഉപയോക്താക്കളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതിന് അവരെ പറ്റിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ചതിക്കാനോ Gmail ഉപയോഗിക്കരുത്.

ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങളോ പാസ്‌വേഡുകളോ സാമ്പത്തിക വിശദാംശങ്ങളോ സർക്കാർ ഐഡന്റിഫിക്കേഷൻ നമ്പറുകളോ പോലുള്ള വിവരങ്ങൾ കരസ്ഥമാക്കാൻ തട്ടിപ്പ് നടത്തരുത് അല്ലെങ്കിൽ മറ്റുള്ളവരെ കബളിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി Gmail ഉപയോഗിക്കരുത്.

കുട്ടികളുടെ സുരക്ഷ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾക്കെതിരെ ഒട്ടും സഹിഷ്‌ണുതയില്ലാത്ത നയമാണ് Google-ന് ഉള്ളത്. അത്തരം ഉള്ളടക്കത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുകയാണെങ്കിൽ, നിയമം ആവശ്യപ്പെടുന്ന പ്രകാരം 'നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻ-ഡ് എക്സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ' എന്ന സംഘടനയ്ക്ക് ഞങ്ങളത് റിപ്പോർട്ടുചെയ്യും. അത്തരം പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന Google അക്കൗണ്ടുകൾക്ക് എതിരെ, അക്കൗണ്ട് അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ ഞങ്ങൾ കൈക്കൊള്ളുകയും ചെയ്തേക്കാം.

പകര്‍പ്പവകാശം

പകർപ്പവകാശ നിയമങ്ങളെ ബഹുമാനിക്കുക. പേറ്റന്റ്, വ്യാപാരമുദ്ര, വ്യാപാര രഹസ്യം, മറ്റ് ഉടമസ്ഥാവകാശങ്ങൾ എന്നിവ ഉൾപ്പെടെ, മറ്റുള്ളവരുടെ ബൗദ്ധിക സ്വത്തവകാശങ്ങളെ ലംഘിക്കരുത്. ബൗദ്ധിക സ്വത്തവകാശങ്ങളെ ലംഘിക്കുന്നതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനോ പ്രേരിപ്പിക്കുന്നതിനോ നിങ്ങളെ അനുവദിക്കുന്നതല്ല. നിങ്ങൾക്ക് ഈ ഫോം ഉപയോഗിച്ചുകൊണ്ട് Google-ൽ പകർപ്പവകാശ ലംഘനം റിപ്പോർട്ടുചെയ്യാനാകും.

ഉപദ്രവിക്കൽ

മറ്റുള്ളവരെ ശല്യപ്പെടുത്താനോ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ Gmail ഉപയോഗിക്കരുത്. ഈ ഉദ്ദേശ്യങ്ങൾക്കായി ആരെങ്കിലും Gmail ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ അവരുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കപ്പെടാം.

നിയമവിരുദ്ധമായ പ്രവർത്തനം

നിങ്ങളുടെ ഇമെയിൽ നിയമാനുസൃതമായി ഉപയോഗിക്കുക. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനോ സംഘടിപ്പിക്കാനോ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ Gmail ഉപയോഗിക്കരുത് .